---
title: "പാനൂരിൽ കോൺഗ്രസ് നിയന്ത്രിത വായനശാലക്കു നേരെ അക്രമം ; നേതാക്കളുടെ വീട്ടു വരാന്തയിൽ റീത്ത് ; പിന്നിൽ സി പി എം എന്ന് കോൺഗ്രസ്."
english_title: "Violence against Congress controlled library in Panur; Wreath on the balcony of the leader's house; Congress behind CPM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188017/Violence against Congress controlled library in Panur; Wreath on the balcony of the leader's house; Congress behind CPM"
published_at: "2024-02-28T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65def2387ad84_IMG-20240228-WA0050.jpg"
keywords: []
---

# പാനൂരിൽ കോൺഗ്രസ് നിയന്ത്രിത വായനശാലക്കു നേരെ അക്രമം ; നേതാക്കളുടെ വീട്ടു വരാന്തയിൽ റീത്ത് ; പിന്നിൽ സി പി എം എന്ന് കോൺഗ്രസ്.

> **Lead Summary:** പാനൂർ :പാനൂരിനടുത്ത് കുന്നോത്ത് പറമ്പിലാണ് അതിക്രമം നടന്നത്. കുന്നോത്ത് പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹി സി. പ്രജീഷിന്റെയും യൂത്ത് കോൺഗ്രസ് ഭാരവാഹി അർജുൻ കുന്നോത്ത് പറമ്പിന്റെയും വീടുകൾക്ക് മുമ്പിൽ റീത്ത് വെച്ചു.

## Article Content

പാനൂർ :പാനൂരിനടുത്ത് കുന്നോത്ത് പറമ്പിലാണ് അതിക്രമം നടന്നത്. കുന്നോത്ത് പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹി സി. പ്രജീഷിന്റെയും യൂത്ത് കോൺഗ്രസ് ഭാരവാഹി അർജുൻ കുന്നോത്ത് പറമ്പിന്റെയും വീടുകൾക്ക് മുമ്പിൽ റീത്ത് വെച്ചു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തൊട്ടടുത്തുള്ള ഗ്രാമദീപം വായനശാലയും അക്രമികൾ തകർത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണ് എന്ന് കോൺഗ്രസ് ആരോപിച്ചു.

സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു,. ബ്ലോക്ക് പ്രസിഡണ്ട് കെ പി ഹാഷിം, മണ്ഡലം പ്രസിഡണ്ട് കെ അശോകൻ എന്നിവർ പ്രതിഷേധിച്ചു. ശാന്തമായി ജീവിക്കുന്ന മേഖലയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു.

കുറ്റവാളികൾക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭവ സ്ഥലങ്ങൾ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്കുമാറിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188017/Violence against Congress controlled library in Panur; Wreath on the balcony of the leader's house; Congress behind CPM)